166 യാത്രക്കാരുമായി ബാംഗ്ലൂരിലേയ്ക്ക് യാത്ര തിരിച്ച മലേഷ്യന്‍ വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് ക്വാലാലംപൂരില്‍ തിരിച്ചിറക്കി. ഞായറാഴ്ച രാത്രി ക്വാലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എം.എച്ച് 192 വിമാനമാണ് വലതുവശത്തെ ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തനരഹിതമാണെന്നു കണ്ടതിനെ തുടര്‍ന്ന് അതേ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കിയത്. ടേക്ക് ഓഫ് ചെയ്ത ഉടനെ വിമാനത്തിന്റെ ഒരു ടയര്‍ പൊട്ടിത്തെറിച്ചതായി മലേഷ്യന്‍ വ്യോമഗതാഗത വകുപ്പ്മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന് പറഞ്ഞു. ക്യാപ്റ്റന്റെ മിടുക്ക് കൊണ്ട് സുരക്ഷിതമായാണ് വിമാനം തിരിച്ചിറക്കിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് മലേഷ്യന്‍ എയര്‍ലൈന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിമാനം ഇന്നലെ രാത്രി 11.35ന് ബാംഗ്ലൂരില്‍ എത്തേണ്ടതായിരുന്നു.
Comments