You are Here : Home / News Plus

അംബാനിയുടെ മകള്‍ അമേരിക്കന്‍ കമ്പനിയില്‍ ജീവനക്കാരി!.

Text Size  

Story Dated: Sunday, April 20, 2014 10:22 hrs UTC

ഇന്ത്യന്‍ കോടീശ്വരന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി അമേരിക്കന്‍ കമ്പനിയില്‍ ജീവനക്കാരി!. അമേരിക്കയിലെ പ്രമുഖ കണ്‍സള്‍ട്ടിംഗ് കമ്പനിയായ മാക്കിന്‍സേയിലാണ് കണ്‍സള്‍ട്ടന്റായി ഇഷ അംബാനി ജോലിക്ക് പ്രവേശിച്ചിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ചുമതലയിലേക്ക് എത്തുന്നതിന് മുന്നോടിയായുള്ള പരിശീലനത്തിനാണ് അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ മാക്കിന്‍സേയില്‍ ഇഷ ജോലിക്ക് പ്രവേശിച്ചതെന്നാണ് സൂചന. 22 കാരിയായ ഇഷ കഴിഞ്ഞ വര്‍ഷമാണ് യേല്‍ സര്‍വകലാശാലയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദം നേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.