You are Here : Home / News Plus

ക്ഷേമ ബജറ്റ്: വന്‍ പദ്ധതികള്‍ നിരവധി

Text Size  

Story Dated: Friday, July 05, 2019 08:31 hrs UTC

സോഷ്യല്‍ സ്റ്റോക്ക് എക്സചേഞ്ച്, ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍, 2024 ല്‍ എല്ലാവര്‍ക്കും കുടിവെള്ളം, സ്ത്രീ ശാക്തീകരണത്തിന് 'നാരി ടു നാരായണി' പദ്ധതി തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. എന്‍ഡിഎയുടെ വന്‍ തെരഞ്ഞെടുപ്പ് വിജയത്തെ ചൂണ്ടിക്കാട്ടി തുടങ്ങിയ ബജറ്റ് അവതരണത്തില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചു. വികസന പ്രവര്‍ത്തനങ്ങളില്‍ സത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ നാരി ടു നാരായണി പദ്ധതി പ്രഖ്യാപനം ധനമന്ത്രിയില്‍ നിന്നുണ്ടായി. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരഭങ്ങള്‍ക്ക് പ്രത്യേക സഹായം ഉറപ്പാക്കുമെന്നും നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. വനിതാ സ്വയം സഹായ സംഘങ്ങൾക്കുള്ള പലിശയിളവ് എല്ലാ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ ലഭിക്കും. സാമൂഹിക, സന്നദ്ധ സംഘടനകള്‍ക്കായി ഫണ്ട് ലഭ്യമാക്കുന്നതിന് സോഷ്യല്‍ സ്റ്റോക്ക് എക്സചേഞ്ച് തുടങ്ങും. സാമൂഹ്യപുരോഗതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സോഷ്യല്‍ സ്റ്റോക്ക് എക്സചേഞ്ചില്‍ ലിസ്റ്റ് ചെയ്യാം. നിര്‍മാണ മേഖലയെ ബാധിച്ചിരിക്കുന്ന പ്രതിസന്ധികള്‍ മറികടക്കാനും ലക്ഷ്യം വച്ച് ഭവന നിര്‍മാണ മേഖലയ്ക്ക് ബജറ്റില്‍ ധനമന്ത്രി പരിഗണന നല്‍കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.