You are Here : Home / News Plus

ശബരിമല റിവ്യൂ ഹർജികളിൽ അനിശ്ചിതത്വം; തീയതി പറയാതെ സുപ്രീം കോടതി

Text Size  

Story Dated: Tuesday, January 22, 2019 09:34 hrs UTC

ശബരിമല റിവ്യൂ ഹർജികൾ പരിഗണിക്കുന്ന തീയതിയിൽ അനിശ്ചിതത്വം തുടരുന്നു. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ഇന്ദുമൽഹോത്ര മെഡിക്കൽ അവധി കഴിഞ്ഞ് എത്തിയ ശേഷമേ പുനപരിശോധന ഹർജികൾ എന്ന് പരിഗണിക്കുമെന്ന് തീരുമാനിക്കാനാകൂ എന്നാണ് വിശദീകരണം . ഈ മാസം മുപ്പത് വരെയാണ് ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ അവധി. ജനുവരി 22 പരിഗണിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതിനിടെ ശബരിമല റിട്ട് ഹർജികൾ ഫെബ്രുവരി ആദ്യം പരിഗണിച്ചേക്കുമെന്ന സൂചനയും സുപ്രീം കോടതി കഴിഞ്ഞ ദിവസം നൽകിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.