You are Here : Home / News Plus

ഓങ് സാൻ സൂകിയ്ക്ക് നല്‍കിയ പുരസ്കാരം ആംനസ്റ്റി തിരിച്ചെടുത്തു

Text Size  

Story Dated: Tuesday, November 13, 2018 07:04 hrs UTC

ലണ്ടന്‍: ഓങ് സാൻ സൂകിയ്ക്ക് നല്‍കിയ പരമോന്നത പുരസ്കാരം ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ തിരിച്ചെടുത്തു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി 'അംബാസിഡ‍ര്‍ ഓഫ് കണ്‍സൈന്‍സ്' എന്ന പുരസ്കാരമാണ് 2009 ല്‍ സൂചിയ്ക്ക് സമ്മാനിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരമോന്നത പുരസ്കാരമാണ് ഇത്. എന്നാല്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ ദുരിതത്തില്‍ ഇടപെടാത്ത സൂകിയ്ക്ക് ഇപ്പോള്‍ ഇതിന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുരസ്കാരം തിരിച്ചെടുത്തത്. ബുദ്ധ വിശ്വാസികള്‍ ഭൂരിപക്ഷമായ മ്യാന്മാറില്‍നിന്ന് 720000 റോഹിങ്ക്യകളെയാണ് സൈന്യം കുടിയൊഴിപ്പിച്ചത്. വംശഹത്യയെന്നാണ് ഐക്യരാഷ്ട്ര സഭ പോലും സംഭവത്തെ വിശേഷിപ്പിച്ചത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി 'അംബാസിഡ‍ര്‍ ഓഫ് കണ്‍സൈന്‍സ്' എന്ന പുരസ്കാരമാണ് 2009 ല്‍ സൂചിയ്ക്ക് സമ്മാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.