You are Here : Home / News Plus

ശബരിമലയില്‍ സമവായത്തിന് സര്‍ക്കാര്‍; സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനം

Text Size  

Story Dated: Monday, November 12, 2018 09:41 hrs UTC

ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നാളെ സുപ്രീംകോടതി ശബരിമല കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ ശബരിമലയിലെ സുപ്രീംകോടതി വിധിയിൽ സമവായത്തിനായി തന്ത്രി, രാജ കുടുംബങ്ങളുമായി സർക്കാർ സമവായചർച്ച നടത്താൻ വിളിച്ചിരുന്നെങ്കിലും അവർ എത്തിയിരുന്നില്ല. മണ്ഡല-മകരവിളക്ക് കാലത്ത് വീണ്ടും സംഘർഷമുണ്ടാകുന്നത് നിയന്ത്രിക്കാനാകില്ലെന്ന് സർക്കാർ വിലയിരുത്തുന്നു. ഇത് തടയാനാണ് രാഷ്ട്രീയകക്ഷികളെ വിളിച്ച് സർവകക്ഷിയോഗം നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.