29 മണിക്കൂര്‍ നീണ്ടുനിന്ന ചിത്തിര ആട്ട പൂജാ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. ഇനി മണ്ഡലകാല പൂജകള്‍ക്കായി (വൃശ്ചികം ഒന്ന്) നവംബര്‍ 16നാണ് നട തുറക്കുക. പടിപൂജയ്ക്ക് ശേഷം രാത്രി 11 മണിയോടെ ഹരിവരാസനം പാടിയ ശേഷമാണ് നടഅടച്ചത്. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ ഉണ്ടായതിനേക്കാള്‍ കടുത്ത പ്രതിഷേധമാണ് രാവിലെ മുതല്‍ സന്നിധാനത്ത് കണ്ടത്.
രാവിലെ ഏഴ് മണിയോടെ തൃശൂരില്‍ നിന്ന് ചോറൂണിനെത്തിയ ലളിത എന്ന സ്ത്രീയെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രായം സംശയിച്ചായിരുന്നു ഇവരെ തടഞ്ഞത്. വളരെ പാടുപെട്ടാണ് പൊലീസും ചില ആര്‍എസ്എസ് നേതാക്കളും ഇവരുടെ പ്രായം സംബന്ധിച്ച വിവരം പ്രതിഷേധക്കാരെ അറിയിക്കുകയും പിന്തിരിപ്പിക്കുകയും ചെയ്തത്. അതിനിടെ ഇവര്‍ക്കെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായി. സംഭവത്തില്‍ വധശ്രമമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 200 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
Comments