You are Here : Home / News Plus

വാചക കസര്‍ത്തിലൂടെ കയ്യടി നേടാനാണ് അമിത് ഷായുടെ ശ്രമം

Text Size  

Story Dated: Sunday, October 28, 2018 09:21 hrs UTC

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ വി.എസ്.അച്യുതാനന്ദന്‍. വര്‍ഗീയ വാചക കസര്‍ത്തിലൂടെ കയ്യടി നേടാനാണ് അമിത് ഷായുടെ ശ്രമമെന്നും വിഎസ് ആരോപിച്ചു. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളോട് കേന്ദ്രം മുഖം തിരിച്ചു നില്‍ക്കുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പ് കേരളത്തില്‍ ചെലവാകില്ലെന്നും വിഎസ് പറഞ്ഞു.

ഡല്‍ഹിയിലിരിക്കുമ്ബോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്ന് നിലപാടെടുക്കുന്നു. കേരളത്തിലെത്തുമ്ബോള്‍ സമരത്തിന് ആഹ്വാനം ചെയ്യുന്നുവെന്നും ബിജെപിയുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും വി.എസ്.അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.