സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനായി പാകിസ്താന് സൗദി അറേബ്യ 6 ബില്യണ്‍ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു. 3 ബില്യണ്‍ ഡോളറിന്റെ വിദേശ സഹായമായും ഇന്ധന ഇറക്കുമതിക്കായി 3 ബില്യണ്‍ ഡോളറിന്റെ വായ്പയുമാണ് നല്‍കുക. സൗദി നിക്ഷേപക സംഗമത്തില്‍ പാക്കിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സഹായ പ്രഖ്യാപനം ഉണ്ടായത്. മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധം കാരണം മറ്റ് പ്രധാന രാജ്യങ്ങള്‍ സൗദി നിക്ഷേപക സംഗമം ബഹിഷ്കകരിച്ചിരുന്നു.
Comments