ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ അസ്വഭാവികത കാണുന്നില്ലെന്ന് ജലന്ധർ രൂപതാ ചാൻസലർ ഫാ.ജോസ് സെബാസ്റ്റ്യന്റെ പ്രതികരണം. ഹൃദയ സംബന്ധമായ രോഗങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഛർദ്ദിച്ച നിലയിലാണ് രാവിലെ കണ്ടതെന്നും ഫാ. ജോസ് വിശദമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ ഇന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർത്തല പൂച്ചാക്കൽ സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറ ജലന്ധറിനടുത്ത് ദസ്വ എന്നയിടത്തെ ചാപ്പലിലാണ് വൈദികൻ താമസിച്ചിരുന്നത്.
Comments