You are Here : Home / News Plus

സോണിയക്കെതിരായ കേസ് അമേരിക്കന്‍ കോടതി റദ്ദാക്കി

Text Size  

Story Dated: Wednesday, June 11, 2014 07:22 hrs UTC

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ സിഖ് സംഘടനകള്‍ നല്‍കിയ കേസ് അമേരിക്കയിലെ കോടതി റദ്ദാക്കി. കേസ് കോടതിയുടെ പരിധിയില്‍ വരില്ലെന്ന സോണിയയുടെ വാദം കോടതി അംഗീകരിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ വീണ്ടും കോടതിയെ സമീപിക്കുന്നതില്‍നിന്ന് സിഖ് സംഘടനകളെ വിലക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കലാപത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെടുന്നവരോടുള്ള സോണിയയുടെ സമീപനം ഇരകളെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിഖ് സംഘടനകള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രശ്‌സ്തി നേടുന്നതിനുവേണ്ടിയുള്ള കേസ് റദ്ദാക്കിയതിലൂടെ സോണിയയ്ക്ക് നീതി ലഭിച്ചുവെന്ന് അവരുടെ അഭിഭാഷകന്‍ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.