You are Here : Home / News Plus

സംസ്ഥാനത്തെ മദ്യോപയോഗം വര്‍ധിച്ചു : കെ.ബാബു

Text Size  

Story Dated: Wednesday, June 11, 2014 04:17 hrs UTC

418 ബാറുകള്‍ അടച്ചശേഷം സംസ്ഥാനത്തെ മദ്യോപയോഗം ക്രമാതീതമായി വര്‍ധിച്ചുവെന്ന് എക്‌സൈസ് മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഏഴുലക്ഷം ലിറ്ററിന്റെ വര്‍ധനയുണ്ടായി. ബിവറേജസ് കോര്‍പ്പറേഷന് 200 കോടിയുടെ അധിക വരുമാനം ഉണ്ടായതായും ചോദ്യോത്തരവേളയില്‍ അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ മദ്യവില്‍പ്പന കുറഞ്ഞിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബോധവത്കരണത്തിലൂടെ യുവതലമുറയെ മദ്യപാനശീലത്തില്‍നിന്ന് പിന്‍തിരിപ്പിക്കാനുള്ള നടപടി സ്വീകരിക്കുയാവും അഭികാമ്യം. ഘട്ടം ഘട്ടമായി മദ്യവര്‍ജനം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.