You are Here : Home / News Plus

സാമ്പത്തികകുറ്റങ്ങളും ഗുണ്ടാ നിയമത്തിന്‍റെ പരിധിയില്‍

Text Size  

Story Dated: Thursday, May 29, 2014 05:31 hrs UTC

ഗുണ്ടാ നിയമത്തില്‍ അറസ്റ്റിലാകുന്നവരെ തടവില്‍ പാര്‍പ്പിക്കുന്നതിനുള്ള കാലാവധി ആറ് മാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കുന്നു. ഇതിനായുള്ള നിയമഭേദഗതിക്ക് ആഭ്യന്തര വകുപ്പ് രൂപം നല്‍കി മന്ത്രസഭയുടെ പരിഗണനക്ക് സമര്‍പ്പിച്ചു. വി. എസ്. സര്‍ക്കാരിന്റെ കാലത്തുതന്നെ ഈ നിയമഭേദഗതി ആലോചിച്ചിരുന്നെങ്കിലും മനുഷ്യാവകാശ പ്രശ്‌നങ്ങളുടെ പേരില്‍ ആ നിര്‍ദേശം വേണ്ടെന്നുെവയ്ക്കുകയായിരുന്നു. ബ്ലേഡ് പലിശയടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഗുണ്ടാ നിയമം കൂടുതല്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഗുണ്ടാനിയമപ്രകാരം അറസ്റ്റിലാകുന്ന വ്യക്തിയെ വിചാരണകൂടാതെ ഒരു വര്‍ഷം വരെ തടവില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ദേദഗതി. സാമ്പത്തികകുറ്റകൃത്യങ്ങള്‍ ഗുണ്ടാനിയമത്തില്‍ കൂടുതല്‍ വ്യക്തമായി നിര്‍വചിക്കുന്ന ഭേദഗതിയും നിയമത്തില്‍ കൊണ്ടുവരുന്നു. അമിതപലിശ ഈടാക്കുന്നവര്‍ക്കെതിരെയും പീഡനത്തിലൂടെ പലിശ ഈടാക്കുന്നവരെയും ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.