You are Here : Home / News Plus

എ.പി.അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

Text Size  

Story Dated: Tuesday, October 22, 2019 07:49 hrs UTC

എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജൂണിലാണ് കോൺഗ്രസിൽനിന്ന് പുറത്താക്കിയ എ.പി. അബ്ദുള്ളക്കുട്ടി ബി.ജെ.പി.യിൽ ചേർന്നത്. എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയത്തിലെത്തിയ എ.പി.അബ്ദുള്ളക്കുട്ടി എസ്.എഫ്.ഐ. മുൻ സംസ്ഥാന അധ്യക്ഷനായിരുന്നു. സി.പി.എം. സ്ഥാനാർഥിയായി കണ്ണൂർ ലോക്സഭ മണ്ഡലത്തിൽനിന്ന് മത്സരിച്ചു വിജയിച്ചു. 1999-ലും 2004-ലുമാണ് കണ്ണൂരിൽനിന്ന് അദ്ദേഹം എം.പി.യായത്. മോദി, ബി.ജെ.പി. അനുകൂല പ്രസ്താവനകളുടെ പേരിൽ 2009-ൽ സി.പി.എം. അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി. പിന്നീട് കോൺഗ്രസിലെത്തിയ എ.പി.അബ്ദുള്ളക്കുട്ടി 2011-ൽ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി വിജയിച്ച് എം.എൽ.എ.യായി. അടുത്തിടെ നരേന്ദ്രമോദിയെ പുകഴ്ത്തിയതിന് കോൺഗ്രസിൽനിന്നും അദ്ദേഹത്തെ പുറത്താക്കി. ഇതിനുപിന്നാലെയാണ് എ.പി.അബ്ദുള്ളക്കുട്ടി ബി.ജെ.പി.യിൽ ചേർന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.