You are Here : Home / News Plus

മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നു

Text Size  

Story Dated: Sunday, May 05, 2019 01:25 hrs UTC

രാജീവ് ഗാന്ധി നമ്ബര്‍ വണ്‍ അഴിമതിക്കാരനാണെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നു. കപട ദേശീയവാദിയായ മോദിക്ക് രാജീവ് ഗാന്ധിയുടെ ത്യാഗം മനസിലാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേതെന്നും പട്ടേല്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി മര്യാദയുടെ സകലസീമകളും ലംഘിച്ചിരിക്കുകയാണെന്നും പുസ്തകങ്ങളൊന്നും വായിക്കാറില്ലേയെന്നും ചിദംബരം പ്രതികരിച്ചു. നേരത്തെ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് രാലിയില്‍ സംസാരിക്കവേയാണ് മോദി രാജീവ് ഗാന്ധിക്കെതിരെ വിവാദപരാമര്‍ശം നടത്തിയത്. നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ എന്നായിരിക്കും നിങ്ങളുടെ സേവകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഒന്നാം നമ്ബര്‍ അഴിമതിക്കാരനായാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്- ഇങ്ങനെയായിരുന്നു മോദിയുടെ പരാമര്‍ശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.