You are Here : Home / News Plus

തൃശൂർ പൂരം: മുൻവർഷങ്ങളിലേതുപോലെ വെടിക്കെട്ട് നടത്തുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ

Text Size  

Story Dated: Saturday, May 04, 2019 09:43 hrs UTC

തൃശൂർ പൂരത്തിന്‍റെ പകിട്ടിനും ഗമയ്ക്കും ഒട്ടും കുറവില്ലാതെ തന്നെ ഇത്തവണയും പൂരം നടത്തുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. കഴിഞ്ഞ വർഷങ്ങളിലേതുപോലെ ആചാര പ്രകാരം ആർഭാടമായി തന്നെ തൃശൂർ പൂരം നടത്തും. എന്നാൽ പൂരത്തിനെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനായി കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്‍റെ സുരക്ഷ ക‌ർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.