You are Here : Home / News Plus

ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

Text Size  

Story Dated: Friday, March 08, 2019 07:27 hrs UTC

ലക്കിടി റിസോർട്ടിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകൻ സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും മൃതദേഹം വിട്ടു നൽകുക. മൃതദേഹം കൈമാറുന്നത് സംബന്ധിച്ച് കർശനമായ നിർദേശങ്ങൾ പോലീസ് കുടുംബാംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകുന്ന വഴിക്ക് ആദരാജ്ഞലി അർപ്പിക്കാനായി വാഹനം നിർത്താൻ പാടില്ലെന്നതടക്കമുള്ള നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.