വനിതാ മതില് വര്‍ഗീയ മതില് എന്ന് വിശേഷിപ്പിക്കുന്നവരുടെ തലക്ക് സുഖമില്ലെന്ന് മന്ത്രി എം എം മണി. വനിതാ മതില് വന്‍ വിജയം ആകുമെന്നും മതില് ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലിനു തങ്ങളേക്കാള്‍ പ്രചാരണം കൊടുത്ത പ്രതിപക്ഷത്തിനും ബിജെപിക്കും നന്ദിയുണ്ടെന്നും ശബരിമല വിഷയത്തില്‍ എന്നും സര്‍ക്കാരിന് ഒരേ നിലപാടാണെന്നും എം എം മണി വ്യക്തമാക്കി.
വനിതാ മതിലിനിടെ മൂന്ന് ജില്ലകളില്‍ ആക്രമണം ഉണ്ടാകുമെന്ന റിപോര്‍ട്ടുകള്‍ തള്ളി കളയുന്നുവെന്നും യാതൊരു ആക്രമണത്തിനും സാധ്യത ഇല്ലെന്നും എന്തെങ്കിലും ആക്രമണ സാധ്യതകള്‍ ഉണ്ടെങ്കില്‍ ഇതിനെ പ്രതിരോധിക്കാന്‍ പൊലീസ് സംവിധാനങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളിലാണ് ഭീഷണിയുള്ളത്.
മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മൂന്ന് ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശംനല്‍കി.
മൂന്ന് ജില്ലകളിലും ബി.ജെ.പി., സംഘപരിവാര്‍ നേതാക്കളുടെയും സജീവ പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്.
കാസര്‍ഗോഡ് മഞ്ചേശ്വരം, ആദൂര്‍, ബേക്കല്‍, അമ്ബലത്തറ, വെള്ളരിക്കുണ്ട് സ്റ്റേഷന് പരിധികളിലെ 74 ഇടങ്ങളിലാണ് അതിശ്രദ്ധ വേണ്ടത്. കണ്ണൂര്‍ ജില്ലയില്‍ കരിവെള്ളൂര്‍, കോത്തായിമുക്ക്, അന്നൂര്‍, കണ്ടോത്ത്പറമ്ബ്, തലായി, സെയ്താര്‍പള്ളി എന്നിങ്ങനെ ആറിടത്താണ് നിരീക്ഷണം. കോഴിക്കോട് റൂറലില്‍ അഴിയൂര്‍, കുഞ്ഞിപ്പള്ളി, മുക്കാളി, പാലയാട്ടുനട, ബ്രദേഴ്സ് ബസ് സ്റ്റോപ്പ്, പയ്യോളിയും പരിസര പ്രദേശങ്ങളും എന്നിവയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍.
Comments