You are Here : Home / News Plus

ബന്ധം മെച്ചപ്പെടണമെങ്കിൽ പാകിസ്താന്‍ മതേതര രാജ്യമാകണം- ബിപിന്‍ റാവത്ത്

Text Size  

Story Dated: Friday, November 30, 2018 09:07 hrs UTC

ഒരു മതേതര രാജ്യമായി മാറിയാല്‍ മാത്രമേ പാകിസ്താന് ഇന്ത്യയുമായി നല്ലൊരു ബന്ധം ഉണ്ടാവൂ എന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യയുമായി സമാധനപരമായ ബന്ധം ഉണ്ടാക്കുന്നതിനും ചര്‍ച്ചകള്‍ നടത്തുന്നതിനും താല്‍പര്യമറിയിച്ചുകൊണ്ടുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് നിരവധി തവണ ഇന്ത്യ മുന്‍കൈ എടുത്തിരുന്നു. ഇനി പാകിസ്താന്റെ അവസരമാണ്. ഭീകരവാദത്തിനെതിരായ ശക്തമായ നടപടികള്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.