You are Here : Home / News Plus

ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി; 70 ശതമാനം പോളിങ്

Text Size  

Story Dated: Monday, November 12, 2018 06:25 hrs UTC

കനത്ത സുരക്ഷയില്‍ ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. മാവോയിസ്റ്റ് ഭീഷണിയുള്ള തെക്കന്‍ മേഖലയിലെ 18 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ 70 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയതായാണ് പ്രാഥമികമായ കണക്ക്‌. കനത്ത സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. വോട്ടെടുപ്പിന് മുന്‍പ് തന്നെ ദന്തേവാഡയില്‍ കുഴിബോംബ് പൊട്ടിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഉച്ചയ്ക്ക് തെലങ്കാന അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന അഞ്ച് മാവോവാദികളെ വധിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.