You are Here : Home / News Plus

ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്

Text Size  

Story Dated: Saturday, November 10, 2018 11:58 hrs UTC

ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോർഡ് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി‍. ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീകളെ തട‌‌ഞ്ഞത് തെറ്റെന്നും മണ്ഡലകാലത്തും ശബരിമലയിൽ സംഘർഷത്തിന് സാധ്യതയെന്നും റിപ്പോർട്ടിലുണ്ട്. ജില്ലാ ജഡ്ജികൂടിയായ സ്പെഷ്യല്‍ കമ്മീഷണര്‍ എം.മനോജാണ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ വത്സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് വിവാദമായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് ആചാരലംഘനമെന്ന് തന്ത്രി കണ്ഠരര് രാജീവരും പറഞ്ഞിരുന്നു. തന്ത്രിക്കും രാജകുടുംബത്തിനും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ കയറാനാകൂ എന്നാണ് തന്ത്രി പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.