You are Here : Home / News Plus

നീലഗിരി പൈതൃക തീവണ്ടി കാട്ടില്‍ കുടുങ്ങി; വണ്ടിയിൽ 200 യാത്രക്കാർ

Text Size  

Story Dated: Saturday, October 06, 2018 08:32 hrs UTC

ഊട്ടിയിലേക്കുള്ള നീലഗിരി പൈതൃക തീവണ്ടി എന്‍ജിന്‍ തകരാറിനെതുടര്‍ന്ന് കൊടുംകാട്ടില്‍ കുടുങ്ങിക്കിടക്കുന്നു.ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടിയാണ് കാട്ടിനകത്തെ അടര്‍ലി സ്റ്റേഷന് സമീപം രാവിലെ എട്ടുമണി മുതല്‍ നില്‍ക്കുന്നത്. പ്രദേശത്ത് കനത്ത മഴയാണ്. ഇരുന്നൂറോളം യാത്രക്കാരും 10 ജീവനക്കാരുമാണ് വണ്ടിയിലുള്ളത്.രാവിലെ ഏഴു മണിക്ക് കയറിയ യാത്രക്കാര്‍ അഞ്ച് മണിക്കൂറിന് ശേഷവും ഭക്ഷണം കിട്ടാതെ വലയുകയാണ്. കനത്ത മഴയും തണുപ്പും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.