You are Here : Home / News Plus

അനിതാ പ്രതാപ് ആംആദ്മി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു

Text Size  

Story Dated: Monday, June 16, 2014 08:16 hrs UTC




മാധ്യമ പ്രവര്‍ത്തകയും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്ത അനിതാ പ്രതാപ് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു. ഇപ്പോള്‍ ടോക്കിയോയിലാണ് അനിതാ പ്രതാപ് ഉള്ളത്. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചുവെന്ന് കാട്ടിയുള്ള ഇ-മെയില്‍ സന്ദേശം അനിത നേതാക്കള്‍ക്ക് അയച്ചു. അനിത പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനകളുമുണ്ട്.

കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹിയില്‍ കൂടിയ എഎപിയുടെ കേന്ദ്രകമ്മിറ്റിയില്‍ കേരളത്തിലെ നേതാക്കള്‍ക്കുള്ള ചുമതലകള്‍ നല്‍കിയത്. സാറാജോസഫിനെ യോഗത്തില്‍ കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.