You are Here : Home / News Plus

തിരുവനന്തപുരത്ത് അറവുശാലകളില്‍ മിന്നല്‍ പരിശോധന

Text Size  

Story Dated: Friday, June 13, 2014 07:57 hrs UTC

നഗരത്തിലെ അനധികൃത അറവുശാലകളില്‍ ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. മാനദണ്ഡങ്ങള്‍ പാലിക്കാതെ അറവുശാല പ്രവര്‍ത്തിപ്പിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ആരോഗ്യവകുപ്പിനെ കൂടാതെ ഭക്ഷ്യസുരക്ഷാവിഭാഗം, തിരുവനന്തപുരം നഗരസഭ, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരും പരിശോധനയില്‍ പങ്കാളികളായി.കരമന കുഞ്ചാലംമൂട്ടില്‍ വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആറ് അറവുശാലകള്‍ പൂട്ടി. 100 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്തു. കുഞ്ചാലംമൂട്ടില്‍ പരിശോധനാ സംഘത്തിന് നേരെ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ട്. അതിനിടെ, കൊച്ചി വൈപ്പിനിലെ നായരമ്പലത്ത് അനധികൃത അറവുശാലയില്‍ ആരോഗ്യവകുപ്പ് പരിശോധന നടന്നു. ഒരാളെ കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.