കോട്ടയം:പ്രമുഖ സിനിമ നിര്‍മ്മാതാവ് അമേരിക്കന്‍ മലയാളി ഡോളര്‍ രാജു എന്നറിയപ്പെടുന്ന രാജു ജോസഫിന്റെ വീട്ടിലെത്തി സരിത നായര്‍ ഭീഷണി മുഴക്കി. ‘ഈ സിനിമ ഇറക്കുന്നത് കാണട്ടെ’ എന്നുപറഞ്ഞാണ് ഭീഷണി മുഴക്കിയത്. സരിത നായരും മറ്റൊരാളുംകൂടി നീണ്ടൂരിലെ വീട്ടിലെത്തുമ്പോള്‍ 85കാരിയായ അമ്മ മറിയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആസമയത്ത് താന്‍ അമേരിക്കയിലായിരുന്നു.സരിത ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖം ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. അതിനു താഴെയായി എന്റെ ചിത്രമായ സോളാര്‍ സ്വപ്നം റിലീസ് ചെയ്യുന്നതിന്റെ വാര്‍ത്തയുടെ ലിങ്കു കൊടുത്തതായിരിക്കും സരിതയെ പ്രകോപിപ്പിച്ചത്.കാറില്‍ നിന്നിറങ്ങിയ സരിത വീടിന് മുറ്റത്തു നിന്ന് തന്നെ തിരക്കി. നിങ്ങളുടെ മകന് കാരണം തനിക്ക് അപമാനം ഉണ്ടായെന്നും എനിക്കറിയാം എന്തു ചെയ്യണമെന്നും സരിത ഭീഷണി മുഴക്കി.സരിത വീട്ടിലെത്തിയതിന്റെ പിറ്റേന്ന് എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസും അന്വേഷിച്ചുവന്നു.സോളാര്‍ സ്വപ്നം സിനിമയെക്കുറിച്ചു വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലാണ് ചിത്രത്തിന്റെ നിര്‍മാതാവും കൂടിയായ രാജു ജോസഫ് സരിതയുടെ ഭീഷണി വെളിപ്പെടുത്തിയത്. ‘സോളാര്‍ സ്വപ്നം’ കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ സംഭവങ്ങളുടെമാത്രം ചലച്ചിത്രാവിഷ്കാരമല്ലെന്ന് രാജു േജാസഫ് പറഞ്ഞു. നിലവിലെ സാമൂഹികാവസ്ഥയില്‍ സ്ത്രീ ഒട്ടും സുരക്ഷിതയല്ലെന്ന തിരിച്ചറിവ് പകരുകയാണ് ലക്ഷ്യം. സരിത എന്ന വ്യക്തിയുടെ ജീവിതം തന്നെയാണ് സോളാര്‍ സ്വപ്നമെന്ന സിനിമയ്ക്ക് പ്രചോദനം. എന്നാല്‍ രാഷ്ട്രീയപരമായോ സോളാര്‍ കേസുമായോ ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല
Comments