You are Here : Home / News Plus

സി.പി.എം സംസ്ഥാന നേതൃത്വം മുന്നണിയെ ദുര്‍ബലമാക്കിയെന്ന് വി.എസ്

Text Size  

Story Dated: Sunday, June 08, 2014 11:08 hrs UTC

സി.പി.എം സംസ്ഥാന നേതൃത്വം ഇടതുമുന്നണിയെ ദുര്‍ബലമാക്കിയെന്ന് വി.എസ് അച്യുതാനന്ദന്‍. ആര്‍.എസ്.പി മുന്നണി വിട്ടത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്പി മുന്നണിവിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ കേന്ദ്രകമ്മിറ്റിയില്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള നേതൃത്വത്തിനെതിരെ ഇന്നലെ കേന്ദ്രകമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.


കേന്ദ്രകമ്മിറ്റി യോഗത്തില്‍ എഴുതി തയാറാക്കിയ പ്രസംഗത്തിലാണ് വി.എസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആര്‍.എസ്.പി എടുത്തിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.