You are Here : Home / News Plus

ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നതായി പാകിസ്താന്‍

Text Size  

Story Dated: Thursday, May 22, 2014 07:50 hrs UTC

ഇന്ത്യയുമായി പാകിസ്താന്‍ സമാധാനപരമായ സൗഹാര്‍ദം ആഗ്രഹിക്കുന്നെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ  മാധ്യമ ഉപദേശകന്‍ താരിഖ് അസീസ് . മെയ് 26 നു നടക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ  സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു. വാജ്പേയ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ഇരു രാഷ്ട്രങ്ങളും സൗഹാര്‍ദ്ദത്തില്‍ ആയിരുന്നെന്നും അസീസ് അനുസ്മരിച്ചു .
അതേസമയം നവാസ് ഷെരിഫ് ചടങ്ങില്‍ പങ്കടെുക്കുമോ എന്നതിന് സ്ഥിരീകരണം ആയിട്ടില്ല. പാകിസ്ഥാനില്‍ നിന്നുള്ള പ്രതിനിധി ആരെന്നു ഇന്നു അറിയിക്കും . ശ്രീലങ്കന്‍ പ്രസിഡന്‍്റ് മഹിന്ദ രാജപക്സെ , അഫ്ഗാന്‍പ്രസിഡന്‍്റ് ഹാമിദ് കര്‍സായി , മാലദ്വീപ് പ്രസിഡന്‍്റ് അബ്ദുള്ള യാമീന്‍ എന്നിവര്‍ പങ്കെടുക്കും . ബംഗ്ലാദേശ് പ്രസിഡന്‍്റ് ശൈഖ് ഹസീന ജപ്പാന്‍ സന്ദര്‍ശനത്തില്‍ ആയതിനാല്‍ സ്പീക്കറെ അയക്കും .മറ്റു സാര്‍ക്ക് രാഷ്ട്രങ്ങളില്‍ നിന്നും പ്രധിനിധികള്‍ എത്തും .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.