You are Here : Home / News Plus

ഡല്‍ഹിയിലെ ശാസ്ത്രിഭവനില്‍ തീപിടുത്തം

Text Size  

Story Dated: Wednesday, May 21, 2014 07:31 hrs UTC

കേന്ദ്രസര്‍ക്കാരിന്‍റെ  വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രി ഭവനില്‍ തീപ്പിടുത്തം. രാവിലെ പത്തുമണിയോടെയാണ് കെട്ടിടത്തിന്‍്റെ ഏഴാം നിലയില്‍നിന്ന് തീപടരുന്നത് കണ്ടത്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. എട്ടു ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തത്തെി തീയണക്കല്‍ ശ്രമം നടത്തുന്നു.കേന്ദ്ര നിയമ മന്ത്രാലയം, പെട്രോളിയം മന്ത്രാലയം തുടങ്ങിയ നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ശാസ്ത്രിഭവന്‍. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്ന് കരുതുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.