You are Here : Home / News Plus

തൃശൂരില്‍ എസ്.ഐയുടെ വീടിനു നേരെ ആക്രമണം

Text Size  

Story Dated: Tuesday, May 06, 2014 04:50 hrs UTC

 ഇരിങ്ങാലക്കുട എസ്.ഐയുടെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. എസ്. ഐ ജിജോയുടെ അതിരപ്പള്ളിയിലെ വീടിനു നേര്‍ക്കാണ് തിങ്കളാഴ്ച രാത്രി ആക്രമണമുണ്ടായത്. അക്രമികള്‍ വീട്ടടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന്‍്റെ ചില്ലുകള്‍ തകര്‍ക്കുകയും ബൈക്കിന് തീയിടുകയും ചെയ്തു.
ശബ്ദം കേട്ട് ജിജോ എത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപെട്ടിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട മൂര്‍ക്കനാട് പള്ളിയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് എസ്. ഐക്കെതിരെ ഭീഷണിയുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.