You are Here : Home / News Plus

ചന്ദ്രശേഖരനെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കുന്നതായി പ്രതാപവര്‍മ തമ്പാന്‍

Text Size  

Story Dated: Tuesday, April 29, 2014 09:52 hrs UTC

ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരനെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കുന്നതായി കൊല്ലം ഡി.സി.സി അധ്യക്ഷന്‍ പ്രതാപവര്‍മ തമ്പാന്‍. കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ ഉന്നയിച്ച ആരോപണങ്ങളാണ് പിന്‍വലിച്ചത്. ലോക്സഭ സീറ്റ് ലഭിക്കാത്തതിലുള്ള ചന്ദ്രശേഖരന്‍െറ ദുഃഖത്തില്‍ പങ്കുചേരുന്നു. ആര്‍.എസ്.പിയും എന്‍.കെ പ്രേമചന്ദ്രനും യു.ഡി.എഫിലേക്ക് വന്നില്ലായിരുന്നെങ്കില്‍ എന്‍. പീതാംബരകുറുപ്പ് കൊല്ലം സീറ്റില്‍ മത്സരിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങ് എം.പിമാര്‍ക്ക് സീറ്റ് കൊടുത്തതിനാല്‍ പീതാംബരകുറുപ്പിനെ ഒഴിവാക്കാനാവില്ല- പ്രതാപവര്‍മ തമ്പാന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.