You are Here : Home / News Plus

പ്രധാനമന്ത്രി നാളെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

Text Size  

Story Dated: Monday, April 13, 2020 01:22 hrs UTC

ന്യുഡല്‍ഹി: കൊറോണ വൈറസ് രോഗം വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10 മണിക്കാണ് മോഡി രാജ്യത്തോട് സംസാരിക്കുന്നത്. ലോക്ഡൗണ്‍ നീട്ടുന്നത് അടക്കം കൊവിഡ് 19 പ്രതിരോധത്തിനുള്ള ഭാവി കാര്യങ്ങള്‍ മോഡി നാളെ വിശദമാക്കുമെന്നാണ് കരുതുന്നത്. മാര്‍ച്ച് 15നാണ് പ്രധാനമന്ത്രി 21 ദിവസം നീണ്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ലോക്ഡൗണ്‍ രണ്ടാഴ്ച നീട്ടുന്നതിനോടാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും ആവശ്യം പ്രകടിപ്പിച്ചത്. എന്നാല്‍ അവശ്യ സര്‍വീസ് മേഖലകളില്‍ ചില ഇളവുകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. കൃഷി അടക്കമുള്ളവയില്‍ ഇളവുകള്‍ പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. ഒഡീഷ, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഏപ്രില്‍ 30 വരെ ഇതിനകം ലോക്ഡൗണ്‍ നീട്ടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ ഉന്നതാധികാര സമിതിയും കര്‍ശന നിയന്ത്രണം തുടരണമെന്ന നിര്‍ദേശമാണ് പ്രധാനമന്ത്രിക്ക് നല്‍കിയത്. മൂന്നു മേഖലകളായി തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം വന്നിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.