You are Here : Home / News Plus

അഖിലിന്റെ മൊഴി എടുക്കാനായില്ല.

Text Size  

Story Dated: Sunday, July 14, 2019 08:59 hrs UTC

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്‌എഫ്‌ഐ നേതാക്കള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച അഖിലിന്റെ മൊഴി എടുക്കാനായില്ല. കുത്തേറ്റ അഖിലിന്റെ മൊഴി എടുക്കാന്‍ ഡോക്ടര്‍മാരുടെ അനുമതിയില്ല. മൊഴി എടുക്കാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പോലീസ് സംഘം മെഡിക്കല്‍ കോളേജില്‍ നിന്നും മടങ്ങി.

അഖിലിനെ കുത്തിയ സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ ഒരു പ്രതിയെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ നേമം സ്വദേശി ഇജാബാണ് പിടിയിലായത്. കണ്ടാലറിയാവുന്ന അക്രമികളിലല്‍ ഒരാളാണ് ഇജാബെന്ന് പോലീസ് പറഞ്ഞു. അതേസമയം കേസിലെ മുഖ്യ പ്രതികളെ കുറിച്ച്‌ ഇതുവരെ സൂചന ഒന്നും ലഭിച്ചിട്ടില്ല.ഇവര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് പോലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.