You are Here : Home / News Plus

രാഹുൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഉമ്മൻ ചാണ്ടി; ദില്ലിയിൽ നിര്‍ണായക യോഗം

Text Size  

Story Dated: Monday, March 25, 2019 07:36 hrs UTC

വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തിൽ അനിശ്ചിതത്വം ഒന്നും നിലവിലില്ലെന്ന് ഉമ്മൻചാണ്ടി. രാഹുൽ അനുകൂലമായി പ്രതികരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. രാഹുൽ മത്സരിക്കാനെത്തണമെന്ന് സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധി കേരളത്തിലേക്ക് എത്തുന്നതിൽ പൂര്‍ണ്ണമായ സന്തോഷവും അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയും പിൻമാറിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. രാഹുൽ ഗാന്ധി അനുകൂലമായി പ്രതികരിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.