You are Here : Home / News Plus

എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍ന്നു; കുട്ടികള്‍ക്കെല്ലാം ആനുകൂല്യം

Text Size  

Story Dated: Monday, February 04, 2019 02:24 hrs UTC

തലസ്ഥാനത്ത് നടന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍  നടന്ന ചര്‍ച്ചയില്‍  ഒത്തുതീര്‍ന്നു. 2017ല്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ എത്തിയ 1905 സാധ്യതാ രോഗികളില്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെയെല്ലാം എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്റെ പരിധിയില്‍  ഉള്‍പ്പെടുത്താന്‍ ധാരണയായി. ഇവര്‍ക്കായി വീണ്ടും മെഡിക്കല്‍  പരിശോധന നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് പുതുക്കും. എന്നാല്‍, നേരത്തെ മെഡിക്കല്‍  സംഘം ശുപാര്‍ശ ചെയ്തവരുടെ കാര്യത്തില്‍  വീണ്ടും പരിശോധന നടത്തില്ല.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍  സമരം പിന്‍വലിക്കുകയാണെന്ന് സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. ചര്‍ച്ചയില്‍ മുനീസ അമ്പലത്തറ, കെ സെമീറ, അരുണി ചന്ദ്രന്‍, കെ സന്തോഷ് കുമാര്‍ എന്നിവരും പങ്കെടുത്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബഹുമുഖമായ പദ്ധതികളാണ് ഈ മേഖലയില്‍ നടപ്പാക്കിയത്. ഇതുവരെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 233 പദ്ധതിക്ക് ഭരണാനുമതി നല്‍കി.  



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.