You are Here : Home / News Plus

15 മിനിറ്റ് സംവാദത്തിന് തയ്യാറുണ്ടോ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

Text Size  

Story Dated: Sunday, November 18, 2018 07:40 hrs UTC

പ്രധാനമന്ത്രി നരേന്ദ്രമോദിയ കടന്നാക്രമിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് 15 മിനുട്ട് സംവാദത്തിന് തയ്യാറുണ്ടോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിക്ക് എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ' ഞാന്‍ മോദിജിയെ വെല്ലുവിളിക്കുന്നു... ഏതെങ്കിലും വേദിയില്‍ ഏതെങ്കിലും സമയം റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഒരു 15 മിനുട്ട് സംവാദം നടത്താന്‍ കഴിയുമോ?! അനില്‍ അംബാനിയെ കുറിച്ചും എച്ച്എഎല്ലിനെ കുറിച്ചും ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രസ്താവനകളെ കുറിച്ചും വിമാനത്തിന്‍റെ വില സംബന്ധിച്ചും ഞാന്‍ സംസാരിക്കാം.." രാഹുല്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.