You are Here : Home / News Plus

ഐ പി എല്‍ : കൊല്‍ക്കത്തയ്ക്ക് ജയം

Text Size  

Story Dated: Monday, June 02, 2014 06:49 hrs UTC

 കൊല്‍ക്കൊത്ത നൈറ്റ്‌റൈഡേഴ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം പതിപ്പില്‍ കിരീടത്തിന് അവകാശികളായി. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആദ്യവസാനം ആവേശം മുറ്റിനിന്ന ഫൈനലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മൂന്നു വിക്കറ്റിന് കീഴടക്കിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ രണ്ടാം ഐ പി എല്‍ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ക പഞ്ചാബ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്ത മൂന്നു പന്ത് ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.50 പന്തില്‍ ഏഴ് ബൗണ്ടറിയും ആറ് സിക്‌സറും ഉള്‍പ്പെട 94 റണ്‍സ് നേടിയ കര്‍ണാടക്കാരനായ ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയാണ് നൈറ്റ് റൈഡേഴ്‌സിന്റെ വിജയ ശില്‍പ്പി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.