You are Here : Home / News Plus

ലാഭകരമല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി. അടച്ചുപൂട്ടിക്കൂടെ?

Text Size  

Story Dated: Friday, May 30, 2014 09:13 hrs UTC


ലാഭകരമല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി. അടച്ചുപൂട്ടിക്കൂടെ എന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതിബസ് ചാര്‍ജ് വര്‍ധനയില്‍ അപാകമുണ്ടെങ്കില്‍ അത് അടിയന്തരമായി പരിഹരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതിന് എന്ത് ശാസ്ത്രീയ അടിത്തറയാണുള്ളതെന്ന് ചോദിച്ച കോടതി മിനിമം ചാര്‍ജ് ഏഴ് രൂപയാക്കിയതിലെ അശാസ്ത്രീയതയെക്കുറിച്ച് ഗതാഗത വകുപ്പ് സെക്രട്ടറി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. എറണാകുളം സ്വദേശി ബേസില്‍ അട്ടിപ്പേറ്റിയാണ് ചാര്‍ജ് വര്‍ധനയെ ചോദ്യംചെയ്ത് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.
മോട്ടോര്‍ വാഹന നിയമം കേന്ദ്രനിയമം ആയിരുന്നിട്ടും കേരളത്തില്‍ മാത്രം ഇടക്കിടെ ചാര്‍ജ് വര്‍ധന നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.