You are Here : Home / News Plus

ടിപ്പുസുല്‍ത്താന്റെ മോതിരം ലണ്ടനില്‍ ലേലംചെയ്തു

Text Size  

Story Dated: Friday, May 23, 2014 08:46 hrs UTC



ശ്രീരാമനാമം ആലേഖനംചെയ്ത ടിപ്പുസുല്‍ത്താന്റെ മോതിരം ലണ്ടനില്‍ ലേലംചെയ്തു. പ്രമുഖ ലേലകമ്പനിയായ ക്രിസ്റ്റീസിന്റെ വെബ് സൈറ്റിലൂടെയാണ് 1.42 കോടി രൂപയ്ക്ക് പേര് വെളിപ്പെടുത്താത്തയാള്‍ ലേലത്തിലെടുത്തത്.  1799ല്‍ ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെടുമ്പോള്‍ ടിപ്പുവിന്റെ വിരലിലുണ്ടായിരുന്ന മോതിരമാണിത്. ശ്രീരംഗപട്ടണം യുദ്ധത്തില്‍ കൊല്ലപ്പെട്ട ടിപ്പുവിന്റെ വിരലില്‍ നിന്ന് വെല്ലിങ്ടണ്‍ ഡ്യൂക്കായിരുന്ന ആര്‍തര്‍ വെല്ലസ്ലിയാണ് മോതിരം ഊരിയെടുത്തത്.
പിന്നീട് 19-മത് നൂറ്റാണ്ടിലെ സൈനികനായ ഫിറ്റ്‌സ്‌റോയ് സോമര്‍സെറ്റ് ഈ മോതിരം സ്വന്തമാക്കി. വെല്ലസ്ലിയുടെ അനന്തരവളെയാണ് സോമര്‍സെറ്റ് വിവാഹംചെയ്തത്. വിവാഹസമ്മാനമായിട്ടാണ് ഡ്യൂക് സോമര്‍സെറ്റിന് ടിപ്പുവിന്റെ മോതിരം കൈമാറിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.