You are Here : Home / News Plus

കെ.പി വിശ്വനാഥന്‍െറ പരസ്യപ്രസ്താവന അന്വേഷിക്കാന്‍ കെ.പി.സി.സി നിര്‍ദേശം

Text Size  

Story Dated: Thursday, May 15, 2014 07:06 hrs UTC

ഡി.സി.സിക്കെതിരായ കെ.പി വിശ്വനാഥന്‍റെ  പരസ്യപ്രസ്താവന അന്വേഷിക്കാന്‍ കെ.പി.സി.സി പ്രസിഡണ്ടിന്‍റെ  നിര്‍ദേശം. മുന്‍ കെ.പി.സി.സി പ്രസിഡണ്ട് സി.വി പത്മരാജനാണ് അന്വേഷണച്ചുമതല. മുന്‍മന്ത്രിയും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായ കെ.പി. വിശ്വനാഥന്‍ ഡി.സി.സി നേതൃത്വത്തിനും മന്ത്രി സി.എന്‍. ബാലകൃഷ്ണനുമെതിരെ രംഗത്തുവന്നിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസിന്‍െറ ഏറ്റവും മോശപ്പെട്ട പ്രവര്‍ത്തനമാണ് ഈ തെരഞ്ഞെടുപ്പില്‍ നടന്നതെന്നാണ് വിശ്വനാഥന്‍ ആരോപിച്ചത്. അതേസമയം, അനാവശ്യ വിമര്‍ശം ഉന്നയിച്ച വിശ്വനാഥനെതിരെ ശക്തമായ നടപടി വേണമെന്ന് ഡി.സി.സി ഭാരവാഹി യോഗം ഏകകണ്ഠമായി കെ.പി.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.