You are Here : Home / News Plus

ബ്ലേഡ്‌ മാഫിയയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി - ചെന്നിത്തല

Text Size  

Story Dated: Tuesday, May 13, 2014 04:57 hrs UTC

കോട്ടയം: ബ്ലേഡ്‌ മാഫിയയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാഫിയയുമായി ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരെ നിരീക്ഷിക്കും. രഹസ്യ വിവരത്തെ തുടര്‍ന്ന് ജയില്‍ ഉദ്യോഗസ്ഥന്‍െറ വീട്ടില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. രാഷ്ട്രീയ ഇടപെടലിലൂടെ കേസ് ഒതുക്കാന്‍ അനുവദിക്കില്ളെന്നും ചെന്നിത്തല പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി വായ്പയെടുക്കുന്നവരെ ബ്ളേഡ് മാഫിയ ചൂഷണം ചെയ്യുകയാണ്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എളുപ്പമാര്‍ഗത്തില്‍ വായ്പ ലഭിക്കുന്നതിനുള്ള നടപടികള്‍ നാളത്തെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.