You are Here : Home / News Plus

മോണോ റയിലില്‍ കേരളം കുതിക്കും; നവംബര്‍ ഒന്നിന് നിര്‍മ്മാണം

Text Size  

Story Dated: Monday, May 12, 2014 11:23 hrs UTC


കോഴിക്കോട്, തിരുവനന്തപുരം മോണോ റയില്‍ പദ്ധതികളുടെ നിര്‍മാണം നവംബര്‍ ഒന്നിന് ആരംഭിക്കുമെന്നു പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. സര്‍ക്കാരിന്റെ മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി പൊതുമരാമത്തു വകുപ്പ് 14,500 കോടിരൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.  
തിരുവനന്തപുരം നഗര റോഡു വികസന പദ്ധതിയുടെ മാതൃകയില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കൊല്ലം എന്നീ നഗരങ്ങളുടെ വികസനം നടത്തും. കേരള റോഡു ഫണ്ട് ബോര്‍ഡിന്റെ കീഴിലാകും പദ്ധതി നടപ്പാക്കുക
സ്പീഡ് കേരളയില്‍ ഉള്‍പ്പെടുത്തിയ 23 റോഡ് വികസന പദ്ധതികള്‍, 2,500 കോടിരൂപയുടെ ദേശീയപാത വികസനം എന്നിവയാണു വകുപ്പു ലക്ഷ്യമിടുന്നത്. ഇടപ്പള്ളി ഫ്‌ളൈ ഓവര്‍ ഒരു വര്‍ഷം കൊണ്ടു പണി തീര്‍ക്കും. 90 കോടി രൂപ ചെലവു വരുന്ന കുണ്ടന്നൂര്‍ ഫ്‌ളൈ ഓവര്‍, 108 കോടി ചെലവു വരുന്ന വൈറ്റില ഫ്‌ളൈ ഓവര്‍ എന്നിവയ്ക്കു ഭരണാനുമതി ലഭിച്ചു. അന്തിമ രൂപരേഖ രണ്ടാഴ്ചയ്ക്കകം തീരുമാനിക്കും. മൂന്നു മാസത്തിനുള്ളില്‍ പണി തുടങ്ങും. പാലാരിവട്ടം ഫ്‌ളൈ ഓവറിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നവംബര്‍ ഒന്നിനു തറക്കല്ലിടും. കെഎസ്ടിപി രണ്ടാംഘട്ടത്തിന്റെ ഭാഗമായി 2403 കോടിരൂപയുടെ 363 കിലോമീറ്റര്‍ റോഡു വികസന പദ്ധതി ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.