You are Here : Home / News Plus

നരേന്ദ്രമോദി ഗുജറാത്തിന്‍റെ കശാപ്പുകാരന്‍ : തൃണമൂല്‍ കോണ്‍ഗ്രസ്

Text Size  

Story Dated: Monday, April 28, 2014 06:35 hrs UTC

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. നരേന്ദ്രമോദി ഗുജറാത്തിന്‍റെ  കശാപ്പുകാരനാണെന്നാണ് തൃണമൂല്‍ നേതാവ് ഡെറക് ഒബ്രയിന്‍ ട്വീറ്റ് ചെയ്തത്. സ്വന്തം ഭാര്യയെ പോലും സംരക്ഷിക്കാന്‍ കഴിവില്ലാത്തയാളാണ് മോദി. ബംഗാളിലെ വികസന മാതൃകയെ കുറിച്ച് പറയാന്‍ മോദിക്ക് ഉത്തരമില്ല. അതുകൊണ്ടാണ് അദ്ദേഹം വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നതെന്നും ഒബ്രയിന്‍ ട്വിറ്ററിലൂടെ പരാമര്‍ശിച്ചു.ഇടതുപക്ഷം ബംഗാളില്‍ ഉണ്ടാക്കിയ നാശത്തേക്കാള്‍ കൂടുതലാണ് മുഖ്യമന്ത്രിയായ മമത ബാനാര്‍ജി്യുടെ ഭരണമുണ്ടാക്കിയതെന്ന് നരേന്ദ്രമോദി നേരത്തെ വിമര്‍ശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.