You are Here : Home / News Plus

ഐ.പി.എല്‍ വാതുവെപ്പ് കേസ്: മുദ്ഗല്‍ സമിതിക്ക് അന്വേഷിക്കാനാകുമോയെന്ന്‍ സുപ്രീംകോടതി

Text Size  

Story Dated: Tuesday, April 22, 2014 07:35 hrs UTC

ഐ.പി.എല്‍ വാതുവെപ്പ് കേസ് മുകുള്‍ മുദ്ഗല്‍ സമിതിക്ക് അന്വേഷിക്കാനാകുമോ എന്ന് സുപ്രീംകോടതി. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഐ.പി.എല്‍ വാതുവെപ്പ് കേസ് അന്വേഷിക്കാന്‍ ബിസിസിഐ മൂന്നംഗ സമിതിയെ ശിപാര്‍ശ ചെയ്തിരുന്നു.കൊല്‍ക്കത്ത ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.എന്‍ പട്ടേല്‍, മുന്‍ ക്രിക്കറ്റ് താരം രവിശാസ്ത്രി, മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ രാഘവന്‍ എന്നിവരാണ് ബി.സി.സിഐ അന്വേഷണ സമിതിയിലെ അംഗങ്ങള്‍. എന്നാല്‍ ബി.സി.സി.ഐ സമിതിക്ക് നിക്ഷിപ്ത താല്‍പ്പര്യമെന്ന് ഹര്‍ജിക്കാര്‍ കോടിയില്‍ വാദിച്ചു. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാന്‍ സാധിക്കുമോ എന്ന കോടതി മുദ്ഗല്‍ സമിതിയോ ആവശ്യപ്പെട്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.