You are Here : Home / News Plus

അമിക്കസ് ക്യൂറി ശുപാര്‍ശകള്‍ അംഗീകരിക്കില്ല -രാജകുടുംബം

Text Size  

Story Dated: Tuesday, April 22, 2014 07:24 hrs UTC

പത്മനാഭിസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കടത്തുന്നുവെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ രാജകുടുംബം. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍റെ  റിപ്പോര്‍ട്ട് തള്ളണമെന്ന് രാജകുടുംബം സുപ്രീംകോടതിയില്‍ ആവശ്യപ്പെടും . അമിക്കസ് ക്യൂറി മുന്നോട്ട് വെച്ച ശിപാര്‍ശകള്‍ അംഗീകരിക്കാനാകില്ല. ഏകപക്ഷീയമായും പലരെയും സമ്മര്‍ദ്ദത്തിലാക്കിയുമാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയാറാക്കിയതെന്നും രാജകുടുംബം ആരോപിക്കുന്നു. റിപ്പോര്‍ട്ടിനെതിരെ രാജകുടുംബം പുതിയ സത്യവാങ്മൂലം ബുധനാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും എതിര്‍ക്കേണ്ടതില്ളെന്ന നിലപാടായിരുന്നു രാജകുടുംബാംഗത്തിന്‍റെത് . എന്നാല്‍ ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കടത്തുന്നതില്‍ രാജകുടുംബത്തിനും പങ്കുണ്ടെന്നും പല തരത്തിലുള്ള വീഴ്ചകള്‍ നടന്നിട്ടുണ്ടെന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് തള്ളമെന്ന നിലപാടുമായി മുന്നോട്ടുപോകാന്‍ രാജകുടുംബം തീരുമാനിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.