You are Here : Home / News Plus

തിരഞ്ഞെടുപ്പ് പ്രചാരണം : പരസ്യപ്രസ്താവന വേണ്ടെന്ന് കെപിസിസി

Text Size  

Story Dated: Friday, April 18, 2014 07:13 hrs UTC

ഷാനിമോള്‍ഉസ്മാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നും വിട്ടുനിന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന പാടില്ലെന്ന് ആലപ്പുഴ ഡിസിസിക്ക് കെപിസിസി നിര്‍ദ്ദേശം നല്‍കി. ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടുനിന്നതായി റിപ്പോര്‍ട്ട് നല്‍കിയ കാര്യം ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഷുക്കൂറാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കെപിസിസിക്ക് ഡിസിസികള്‍ നല്കിയ അവലോകനറിപ്പോര്‍ട്ടില്‍ നേതാക്കള്‍ക്കെതിരെ വന്‍ ആരോപണങ്ങളാണുണ്ടായിരുന്നത്. കണ്ണൂരില്‍ പി. രാമകൃഷ്ണന്‍റെ  പ്രസംഗം യുഡിഎഫ് പ്രചാരണത്തെ ബാധിച്ചതായി കണ്ണൂര്‍ ഡിസിസിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് രണ്ട് ഡിസിസി ഭാരവാഹികള്‍ പ്രചാരണത്തില്‍ സജീവമായില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.