സോളാര്‍ തട്ടിപ്പ് കേസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സി.പി.എം ഉപയോഗിക്കുന്നുവെന്ന് യു.ഡി.എഫ് ജനറല്‍ കണ്‍വീനല്‍ പി.പി തങ്കച്ചന്. സി.പി.എം പുറത്തിറക്കിയ തെരഞ്ഞെടുപ്പ് ലഘുലേഖയിലാണ് സോളാര്‍ തട്ടിപ്പ് കേസ് പ്രചരണത്തിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. സി.പി.എം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ ഇടപെടണമെന്നും പി.പി തങ്കച്ചന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുന്നാം മുന്നണിയിലെ പല കക്ഷികളും ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. ചെറുത്തു നില്പിന് യു.പി.എക്കേ കഴിയൂയെന്നത് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണ് പ്രചരണത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും പി.പി തങ്കച്ചന് പറഞ്ഞു.
Comments