You are Here : Home / News Plus

ഐ.പി.എല്‍ വാതുവെപ്പ്: ശ്രീനിവാസന്‍ സ്ഥാനമൊഴിയണമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Tuesday, March 25, 2014 06:14 hrs UTC

ഐ.പി.എല്‍ വാതുവെപ്പ് കേസിന്‍റെ  നിഷ്പക്ഷ അന്വേഷണം നടക്കണമെങ്കില്‍ ബി.സി.സി.ഐ അധ്യക്ഷന്‍ ശ്രീനിവാസന്‍ സ്ഥാനമൊഴിയണമെന്ന് സുപ്രീംകോടതി. കേസില്‍ കോടതി നിര്‍ദേശിച്ച മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍റെ  മരുമകന്‍ മെയ്യപ്പന്‍ പ്രതിയാണെന്ന് കണ്ടത്തെിയിരുന്നു. ഇതിന്‍റെ  അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് നിര്‍ദേശിച്ചത്.
കേസില്‍ ബി.സി.സി.ഐ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ബി.സി.സി.ഐ തയാറാണോയെന്നും കോടതി ആരാഞ്ഞു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.