You are Here : Home / News Plus

തെരഞ്ഞെടുപ്പ് പ്രചാരണം: തന്നെ ഒഴിവാക്കിയിട്ടില്ലെന്ന് പി.സി. ജോര്‍ജ്

Text Size  

Story Dated: Thursday, March 20, 2014 09:15 hrs UTC

കോട്ടയം ലോക്സഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ആരും തന്നെ ഒഴിവാക്കിയിട്ടില്ലെന്ന്  കേരള കോണ്‍ഗ്രസ്-എം നേതാവും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ മോശം പ്രസ്താവന നടത്തിയ പി.സി. ജോര്‍ജിനെ ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ് കോട്ടയം ജില്ലാ ഘടകം വ്യക്തമാക്കിയിരുന്നു. പി.സി. ജോര്‍ജ് പ്രചാരണത്തിനിറങ്ങിയാല്‍ ജോസ് കെ. മാണിയുടെ വിജയത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് കേരള കോണ്‍ഗ്രസിന് സംശയമുണ്ട്. ഇതാണ് ജോര്‍ജിനെ മാറ്റി നിര്‍ത്താന്‍ കാരണമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.