എസ്.എസ്.എല്‍.സി പരീക്ഷ തിങ്കളാഴ്ച തുടങ്ങും. ഇത്തവണ 46,4310 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഒന്നാം ഭാഷയിലെ ഒന്നാം പേപ്പറാണ് ഇന്ന് നടക്കുക. മാര്‍ച്ച് 22നാണ് പരീക്ഷ അവസാനിക്കുക.
2,36,351 ആണ്‍കുട്ടികളും 2,27,959 പെണ്‍കുട്ടികളുമാണ് ഇക്കുറി പരീക്ഷ എഴുതുന്നത്. 25,000 അധ്യാപകരെയാണ് ഇന്വിജിലേഷന് ഡ്യൂട്ടിക്ക് ഓരോ ദിവസവും പരീക്ഷാ ഹാളുകളില്‍ നിയോഗിക്കുക. ചോദ്യപേപ്പറുകള്‍ ഇതിനകം സെന്ററുകളില്‍ എത്തിച്ചു കഴിഞ്ഞു. അവ ട്രഷറികളിലും ബാങ്ക് ലോക്കറുകളിലും സൂക്ഷിച്ചിരിക്കുകയാണ്.
ഇന്‍വിജിലേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മൊബൈല്‍ ഫോണുകള്‍ പരീക്ഷാഹാളുകളില്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Comments