തൃശൂര്‍ ജയിലില്‍ നടക്കുന്ന മര്‍ദ്ദനത്തെപ്പറ്റി അന്വേഷിക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് ഇടപെടണമെന്നും പൊതുപ്രവര്‍ത്തകര്‍ക്ക് ന്യായീകരിക്കാന്‍ കഴിയുന്നതല്ല ജയിലിലെ മര്‍ദ്ദനമെന്നും ടിപിക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്.
പാര്‍ട്ടിയുമായി ബന്ധമുണ്ടോയെന്ന് നോക്കിയിട്ടല്ല മര്‍ദ്ദനമേറ്റവരെ സന്ദര്‍ശിച്ചതെന്നും അമേരിക്കയുടെ ഗ്വണ്ടനാമോ ജയിലില്‍ മര്ദ്ദനമരങ്ങേറിയപ്പോള് പ്രതികരിച്ച പാര്‍ട്ടിയാണ് സിപിഎമ്മെന്നും ഏതു പാര്‍ട്ടിയുടെ തടവുകാരനെ മര്‍ദ്ദിച്ചാലും ചോദ്യം ചെയ്യണമെന്നും കോടിയേരി പറഞ്ഞു.
ജയില്‍ നിയമത്തിന്റെ ശക്തമായ ലംഘനമാണ് നടക്കുന്നതെന്നും ശരീരത്തിന്റെ പലഭാഗങ്ങളിലും പരുക്കേറ്റിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കട്ടിലില്‍ കീടത്തി ഉരുറ്റല്, ‘പേട്ട തുള്ളല്‍‘; എന്നീ മര്‍ദ്ദനമുറകള്‍ ജയിലില്‍ അരങ്ങേറുന്നുണ്ടെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Comments